ശ്രീനഗർ: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. രക്തസാക്ഷി ദിനത്തിനു മുന്നോടിയായാണ് വീട്ടുതടങ്കലിലാക്കിയതെന്നു മകൾ ഇൽതിജ പറഞ്ഞു.
ജൂലൈ 13 ആണ് ജമ്മു കാഷ്മീരിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്.
1931ൽ ശ്രീനഗർ സെൻട്രൽ ജയിലിനു പുറത്ത് ദോഗ്ര ആർമിയുടെ വെടിയേറ്റ് 22 പേർ കൊല്ലപ്പെട്ടതിന്റെ ഓർമയ്ക്കായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.